കാപ്പ് വല്ലകുളത്ത് ഓപ്പണ്‍ജിം ആരംഭിച്ചു
1281424
Monday, March 27, 2023 12:24 AM IST
പെരിന്തൽമണ്ണ: വെട്ടത്തൂർ ഗ്രാമപഞ്ചായത്തിലെ കാപ്പ് വല്ലകുളത്ത് ഓപ്പണ്‍ ജിം ആരംഭിച്ചു. 17 ലക്ഷം രൂപ ചെലവഴിച്ചാണ് ജിം സജ്ജമാക്കിയത്.
അടിസ്ഥാന സൗകര്യങ്ങൾക്ക് പഞ്ചായത്ത് അഞ്ചര ലക്ഷം രൂപ ചെലവഴിച്ചു. ഉപകരണങ്ങൾ വാങ്ങാൻ ഹഡ്കോ വഴി ബ്ലോക്ക് പഞ്ചായത്ത് പത്തുലക്ഷം രൂപയും ചെലവാക്കി. വൈദ്യുതീകരണം, മോടി കൂട്ടലിന് ഗ്രാമ പഞ്ചായത്ത് ഒന്നര ലക്ഷവും നീക്കിവച്ചു. വാദ്യമേളങ്ങളുടെ അകന്പടിയോടെ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ മുസ്തഫ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം മുസ്തഫ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. ജയ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ അസീസ്, ജില്ലാ പഞ്ചായത്ത് മെംബർ റഹ്മത്തുന്നിസ താമരത്ത്, ബ്ലോക്ക് പഞ്ചായത്ത് മെംബർ മുഹമ്മദ് നയീം, ഗ്രാമപഞ്ചായത്ത് മെംബർമാരായ അനിൽകുമാർ, ജലീൽ കണക്കപിള്ള, അസ്മാബി, ഷരീന തോരക്കാട്ടിൽ, നൂർജഹാൻ മൂച്ചിക്കൽ, രാഷ്ട്രീയകക്ഷി നേതാക്കളായ ഉണ്ണിൻ പന്തല്ലൂർ, പുത്തൻകോട്ട് മജീദ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ടി ഷിയാസ്, വികസന സ്റ്റാൻഡിംഗ് ചെയർമാൻ കെ.എം ഉബൈദുള്ള, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ റഹ്മത്ത് മോളി, വിവിധ ക്ലബ് പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.