മഞ്ചേരി: നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് (എൻഎംഎംഎസ്) പരീക്ഷയിൽ മഞ്ചേരി ഗവണ്മെന്റ് ബോയ്സ് സ്കൂളിലെ 21 വിദ്യാർഥികൾ 48,000 രൂപയുടെ സ്കോളർഷിപ്പിന് അർഹരായി. പരീക്ഷയെഴുതിയ 183 കുട്ടികളിൽ 161 പേരും യോഗ്യത നേടി. മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികളെ അധ്യാപകരും പിടിഎയും അനുമോദിച്ചു. സ്കൂളിൽ നടന്ന ചടങ്ങ് ഹെഡ്മാസ്റ്റർ ടി.കെ ജോഷി ഉദ്ഘാടനം ചെയ്തു. വി.പി മണികണ്ഠൻ അധ്യക്ഷത വഹിച്ചു. പരിശീലകനും സ്കൂളിലെ അധ്യാപകനുമായ എൻ. മുഹമ്മദ് സലീം, എം. ജയചന്ദ്രൻ, അധ്യാപകരായ കെ.എം അബ്ദുള്ള, കെ. സുകുമാരൻ, വി. അബ്ദുൾ നാസർ എന്നിവർ പ്രസംഗിച്ചു.