വികസന ഫണ്ട് ലഭ്യമാക്കത്തിൽ ധർണ നടത്തി
1282716
Friday, March 31, 2023 12:02 AM IST
അങ്ങാടിപ്പുറം: സംസ്ഥാന സർക്കാർ ബജറ്റിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുമെന്നു പ്രഖ്യാപിച്ച വികസന ഫണ്ടുകൾ യഥാസമയം നൽകാതെ പ്രാദേശിക സർക്കാരുകളെ വഞ്ചിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ചു ജില്ലയിലെ മുസ്ലിം ലീഗ് പഞ്ചായത്ത് അംഗങ്ങൾ അതത് ഗ്രാമപഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി. ഇതിന്റെ ഭാഗമായി അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് യുഡിഎഫ് അംഗങ്ങൾ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. ബജറ്റ് തുക വെട്ടി കുറച്ച സർക്കാർ നിലപാടിനെതിരേ, പ്രഖ്യാപിച്ച വിഹിതം അനുവദിക്കുക, നൽകിയ ഫണ്ട് തിരിച്ചെടുക്കുന്ന രീതി അവസാനിപ്പിക്കുക, പഞ്ചായത്ത്രാജ് സംവിധാനം അട്ടിമറിക്കാതിരിക്കുക തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി പ്ലക്കാർഡുകളേന്തിയാണ് പ്രതിഷേധിച്ചത്. പ്രസിഡന്റ് സഈദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ അധ്യക്ഷയായിരുന്നു. അംഗങ്ങളായ വാക്കാട്ടിൽ സൂനിൽബാബു, ബഷീർ തൂന്പലക്കാടൻ, ഷിഹാബ്, ദാമോദരൻ, അൻവർ സാദത്ത്, സെലീന താണിയൻ, ഫൗസിയ, ഖദീജ, ജസീന, സ്വാലിഹ നൗഷാദ്, ഷംസാദ് ബീഗം തുടങ്ങിയവർ പങ്കെടുത്തു.