പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മൗലാന കോളജ് ഓഫ് ഫാർമസി സംഘടിപ്പിക്കുന്ന ദ്വിദിന സ്പോർട്സ് മീറ്റിനു "അത്ലറ്റിക്ക'തുടക്കമായി പെരിന്തൽമണ്ണ സ്റ്റേഷൻ ഹൗസ് ഓഫീസർ എ.പ്രേംജിത്ത് സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു.
മൗലാന കോളജ് ഓഫ് ഫാർമസി പ്രിൻസിപ്പൽ ഡോ. കെ.പി മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. പി.പി നസീഫ്, ഡോ. സി. മുഹാസ്, സ്പോർട്സ് കണ്‍വീനർ കെ. മൊയ്തീൻ, യൂണിയൻ സ്റ്റാഫ് അഡ്വൈസർ പ്രശാന്ത്കുമാർ, കോളജ് യൂണിയൻ ചെയർമാൻ ജാബിർ അലി, സ്പോർട്സ് കോ-ഓർഡിനേറ്റർ മുഹമ്മദ് ഷാരിഫ് എന്നിവർ പ്രസംഗിച്ചു. മത്സരത്തിൽ വിജയിച്ചവർക്കുള്ള മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. മീറ്റ് ഇന്നു സമാപിക്കും.