മൈ​സു​രു​വി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു
Sunday, May 28, 2023 10:29 PM IST
എ​ട​ക്ക​ര: ബം​ഗ​ളു​രൂ-​മൈ​സു​രു എ​ക്സ്പ്ര​സ് ഹൈ​വേ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നി​ല​ന്പൂ​ർ പോ​ത്തു​ക​ൽ സ്വ​ദേ​ശി ഉ​ൾ​പ്പെ​ടെ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ദാ​രു​ണാ​ന്ത്യം. മൈ​സു​രു കാ​വേ​രി സ​യ​ൻ​സ് മെ​ഡി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ മൂ​ന്നാം വ​ർ​ഷ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ അ​ന​സ്തേ​ഷ്യ വി​ദ്യാ​ർ​ഥി​ക​ളാ​യ പോ​ത്തു​ക​ൽ ഉ​പ്പ​ട ആ​ന​ക്ക​ല്ല് പു​ഷ്പ വി​ലാ​സം ഷാ​ജി​യു​ടെ മ​ക​ൻ നി​തി​ൻ (21), തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി ഷ​ഹീ​ൻ ഷാ​ജ​ഹാ​ൻ (21) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ലോ​റി​യി​ൽ ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ടം. ബം​ഗ​ളു​രൂ​വി​ൽ നി​ന്നു മൈ​സു​രു​വി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ മൈ​സു​രു ഫി​ഷ് ലാ​ൻ​ഡി​ന് സ​മീ​പം വ​ച്ചു ഇ​ന്നു രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​രു​വ​രും അ​പ​ക​ട​സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ മ​രി​ച്ചു. കെ.​ആ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പേ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. നി​തി​ന്‍റെ മൃ​ത​ദേ​ഹം രാ​ത്രി ഒ​ന്പ​തു മ​ണി​യോ​ടെ ആ​ന​ക്ക​ല്ലി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു. സം​സ്ക്കാ​രം ഇ​ന്നു രാ​വി​ലെ വീ​ട്ടു​വ​ള​പ്പി​ൽ. നി​തി​ന്‍റെ മാ​താ​വ്: ശ്രീ​ദേ​വി ഷാ​ജി. സ​ഹോ​ദ​ര​ൻ: ജി​തി​ൻ (ദു​ബാ​യ്).