ജ​ൽ​ജീ​വ​ൻ മി​ഷ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി: ടാ​ങ്കി​നു ശി​ല​യി​ട്ടു
Monday, May 29, 2023 12:02 AM IST
നി​ല​ന്പൂ​ർ: ജ​ൽ​ജീ​വ​ൻ മി​ഷ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ 40 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. വാ​ർ​ഡു​ക​ളി​ലാ​യി വി​വി​ധ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യാ​ണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ക. 2024 ഓ​ടെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ടാ​പ്പ് ക​ണ​ക്ഷ​ൻ വ​ഴി ന​ൽ​കു​ക എ​ന്നു​ള്ള​താ​ണ് ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. മി​റ​ർ വ​യ​നാ​ട് പ​ദ്ധ​തി​യു​ടെ ഇം​പ്ലി​മെ​ന്‍റിം​ഗ് സ​പ്പോ​ർ​ട്ടിം​ഗ് ഏ​ജ​ൻ​സി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. പ​ദ്ധ​തി​യു​ടെ ആ​ദ്യ​പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യ പെ​രു​മു​ണ്ട എ​സ്ടി കോ​ള​നി​യി​ലെ ടാ​ങ്കി​നു​ള്ള സ്ഥ​ല​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ പി.​കെ ബ​ഷീ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം പി.​ടി ഉ​സ്മാ​ൻ, ഗീ​താ ദേ​വ​ദാ​സ്, സു​രേ​ഷ് തോ​ണി​യി​ൽ, മ​ൻ​സൂ​ർ, ആ​തി​രാ സോ​മ​ൻ, ജോ​ണ്‍, ജ​ൽ​ജീ​വ​ൻ മി​ഷ​ൻ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫ​ജീ​ഷ് എ​ര​ഞ്ഞി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.