രാ​ത്രി​കാ​ല പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ഗ​ണ​ന​യി​ലെ​ന്ന് മ​ന്ത്രി
Wednesday, May 31, 2023 5:08 AM IST
മ​ഞ്ചേ​രി : മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ രാ​ത്രി​യി​ലും പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം സ​ർ​ക്കാ​രി​ന്‍റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​തി​യി​ലാ​ണെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ​ജോ​ർ​ജ്. ഇ​ക്കാ​ര്യം മ​ന്ത്രി സ്ഥ​ലം എം​എ​ൽ​എ​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​ക്ക് ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ട​ങ്ങ​ൾ ന​ട​ക്കാ​റി​ല്ല.

രാ​ത്രി​കാ​ല പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്നാ​വ​ശ്യ​മാ​യ തു​ക എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നു അ​നു​വ​ദി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും എം​എ​ൽ​എ മ​ന്ത്രി​യെ അ​റി​യി​ച്ചി​രു​ന്നു.