"ഹരിത’യുടെ സിവിൽ സർവീസ് ഓറിയമന്റേഷൻ പരിപാടി സമാപിച്ചു
1300203
Monday, June 5, 2023 12:08 AM IST
പെരിന്തൽമണ്ണ: "വിദൂരമല്ലിനി ഏതൊരു സ്വപ്നവും' എന്ന പ്രമേയത്തിൽ എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റിയുടെ "സ്മൈൽ’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സിവിൽ സർവീസ് ഓറിയന്റഷൻ പ്രോഗ്രാം സമാപിച്ചു.
പെണ്‍കുട്ടികളുടെ സാമൂഹിക മുന്നേറ്റത്തിനായി വിവിധങ്ങളായ ചർച്ചകൾക്ക് ശേഷമാണ് അഞ്ചുതലങ്ങളിലായി സ്മൈൽ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. മാനസിക ആരോഗ്യത്തിനായി "ലിസ്റ്റണിംഗ് ഹബ്ബ്’, വിദ്യാർഥിനികളെ ആയോധന കലാപരിശീലനത്തിനായി ’"ഷി ഫെൻസ്’, സംരഭകത്തിനായി പെണ്‍കുട്ടികളെ കൂടുതൽ സ്വാധീനിക്കുന്നതനായി ’സ്മൈൽ ഫെം പ്രെനേർസ് ’ കഴിവുകൾ പരിപോഷിപ്പിക്കാനായി ’സ്കിൽ ഡെവലപ്മന്റ്’ വിദ്യാഭ്യാസ മുന്നേറ്റത്തിനായി ’എഡ്യൂക്കേഷൻ ഫെം പവെർമ്മെന്റ്’ എന്നിവയാണ് വിവിധഘടകങ്ങൾ.’
സിവിൽ സർവീസ് എന്ന സ്വപ്നത്തിലേക്ക് പെണ്‍കുട്ടികളെ കൈപിടിച്ചുയർത്താനും കൂടുതൽ പെണ്‍കുട്ടികളെ സിവിൽ സർവീസ് മേഖലിയിലേക്ക് റിക്രൂട്ട് ചെയ്യുക തുടങ്ങിയ ലക്ഷ്യവുമായാണ് സമൈൽ പദ്ധതിയുടെ വിദ്യാഭ്യാസ മുന്നേറ്റം എന്ന ഫേസിന്റെ കീഴിൽ ഹരിത സംസ്ഥാന കമ്മിറ്റി ’ക്രിയ’ പദ്ധതിയുമായി സഹകരിച്ച് പെരിന്തൽമണ്ണ ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാഡമിയിൽ വിദ്യാർഥിനികൾക്കായി ദ്വിദിന സഹവാസ ശിൽപശാല സംഘടിപ്പിച്ചത്.
ആദ്യദിനത്തിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം നിർവഹിച്ചു.നജീബ് കാന്തപുരം എംഎൽഎ മുഖ്യാതിഥിയായിരുന്നു.
സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മുഖ്യാതിഥിയായിരുന്നു. ഹരിത സംസ്ഥാന സെക്രട്ടറി അഫ്ശീല ഷഫീക്, വൈസ് പ്രസിഡന്റ് ശഹീദ റാഷിദ് എന്നിവർ പ്രസംഗിച്ചു.