മങ്കട : മങ്കട പഞ്ചായത്തിലെ വെള്ളില ചോഴിപാലം മഞ്ഞളാംകുഴി അലി എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു. ഡിസൈനും ഇൻവെസ്റ്റിഗേഷനും പൂർത്തിയാക്കിയ പാലത്തിന്റെ നിർമാണത്തിന് ബജറ്റിൽ ടോക്കണ്‍ തുക അനുവദിച്ചിട്ടുണ്ട്.
ഡിസൈൻ ആസ്പദമാക്കി സ്ഥലം ഏറ്റെടുത്ത് പാലം നവീകരിക്കുന്നതിനു ഇടപെടൽ ഉണ്ടാകുമെന്നു എംഎൽഎ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൾകരീം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അസ്കർഅലി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷെരീഫ് ചുണ്ടയി, ബ്ലോക്ക് മെംബർ ശറഫുദീൻ, വാർഡ് മെംബർ ബിജിഷ, പിഡബ്ല്യൂഡി ബ്രിഡ്ജസ് ഉദ്യോഗസ്ഥരായ ടി.ആർ ജിതിൻ (അസിസ്റ്റന്റ് എൻജിനീയർ), ടി. രാജേഷ് (ഓവർസിയർ), രജിതദാസ് (ഓവർസിയർ)തുടങ്ങിയവർ സംബന്ധിച്ചു.