പെരിന്തൽമണ്ണയിൽ ഹരിതസഭ സംഘടിപ്പിച്ചു
1300469
Tuesday, June 6, 2023 12:24 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയിൽ ഹരിതസഭ സംഘടിപ്പിച്ചു.
മാലിന്യമുക്തം നവകേരളം കാന്പയിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങളുടെ പുരോഗതി, മാറ്റങ്ങൾ, ഇതിനായി നടത്തിയ പ്രത്യേക പ്രവർത്തനങ്ങൾ, നൂതന പരിപാടികൾ, പ്രവർത്തനങ്ങളിൽ നേരിട്ട പ്രതിസന്ധികളും തടസങ്ങളും അവ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളും ജനകീയ പരിശോധനക്ക് വിധേയമാക്കി നടന്ന ഹരിതസഭ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ എ. നസീറ അധ്യക്ഷത വഹിച്ചു. നഗരസഭ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സെക്രട്ടറി ജി. മിത്രൻ അവതരിപ്പിച്ചു. കൗണ്‍സിലർ പച്ചീരി ഫാറൂഖ്, ഹെൽത്ത് സൂപ്പർവൈസർ സി.കെ അബ്ദുൾനാസർ, ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ഷാൻസി, ജഐച്ച്ഐ ഡീനു എന്നിവർ പ്രസംഗിച്ചു.
ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.കെ. ശ്രീധരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കില ഫാക്കൽറ്റി കിനാതിയിൽ സാലിഹ് ചർച്ചകൾക്കു നേതൃത്വം നൽകി. വിവിധ സംഘടനകളുടെ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗണ്‍സിലർമാർ എന്നിവർ പങ്കെടുത്തു.