തേ​ഞ്ഞി​പ്പ​ലം വൈ​എം​സി​എ വ​യോ​ജ​ന​ങ്ങ​ളു​മാ​യി ‘എ​ൻ ഉൗ​ര്’സ​ന്ദ​ർ​ശി​ച്ചു
Wednesday, June 7, 2023 12:02 AM IST
തേ​ഞ്ഞി​പ്പ​ലം: വ​യോ​ജ​ന​ങ്ങ​ളോ​ടൊ​പ്പം തേ​ഞ്ഞി​പ്പ​ലം വൈ​എം​സി​എ വ​യ​നാ​ട് പൂ​ക്കോ​ടു​ള്ള ഗോ​ത്ര പൈ​തൃ​ക​ഗ്രാ​മ​മാ​യ ‘എ​ൻ ഉൗ​ര്്’ ​സ​ന്ദ​ർ​ശി​ച്ചു. കേ​ര​ള​ത്തി​ലെ ആ​ദ്യ ഗോ​ത്ര പൈ​തൃ​ക​ഗ്രാ​മം 2022 ജൂ​ണ്‍ മു​ത​ലാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി തു​റ​ന്നു​കൊ​ടു​ത്ത​ത്. 25 ഏ​ക്ക​റി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ഈ ​ഗ്രാ​മ​ത്തി​ൽ വൈ​ക്കോ​ൽ​കൊ​ണ്ടു നി​ർ​മി​ച്ച അ​നേ​കം ആ​ദി​വാ​സി കു​ടി​ലു​ക​ളു​ണ്ട്. ആ​ദി​വാ​സി ഹോ​ട്ട​ൽ, മാ​ർ​ക്ക​റ്റ്, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, 300 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന ഓ​പ്പ​ണ്‍ എ​യ​ർ തി​യേ​റ്റ​ർ, ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ എ​ന്നി​വ​യും സ​ജ്ജ​മാ​ണ്. 50 പേ​ർ​ക്ക് നേ​രി​ട്ടും 1000 പേ​ർ​ക്ക് നേ​രി​ട്ട​ല്ലാ​തെ​യും തൊ​ഴി​ൽ​ന​ൽ​കു​ന്നു. ഒ​രു ദി​വ​സം 2000 പേ​ർ​ക്കേ പ്ര​വേ​ശ​ന​മു​ള്ളൂ. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​ഗ്രാ​മ​ത്തി​ൽ ര​ണ്ടു മ​ണി​ക്കൂ​ർ ചെ​ല​വ​ഴി​ച്ച വ​യോ​ജ​ന​ങ്ങ​ൾ​ക്ക് എ​ൻ ഉൗ​ര് അ​നു​ഭ​വ​മാ​യി.
തേ​ഞ്ഞി​പ്പ​ലം വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ യാ​ത്ര​ക്ക് പ്ര​സി​ഡ​ന്‍റ് പി.​ജെ. സ​ണ്ണി​ച്ച​ൻ, സെ​ക്ര​ട്ട​റി കെ.​വി.​അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി. വി​ജ​യി​ച്ച​വ​ർ​ക്ക് സ​മ്മാ​ന​വും വി​ത​ര​ണം ചെ​യ്തു. കാ​രാ​പ്പു​ഴ ഡാ​മും ഉ​ദ്യാ​ന​വും മു​ത്ത​ങ്ങ വ​ന്യ​ജീ​വി സ​ങ്കേ​ത​വും ഇ​തോ​ടൊ​പ്പം സ​ന്ദ​ർ​ശി​ച്ചു.