വാഹനം നിർമിച്ചു താരമായ മുഹമ്മദ് ഷക്കീബിനു അനുമോദനം
1335327
Wednesday, September 13, 2023 3:28 AM IST
മങ്കട: സ്വന്തമായി ബൈക്ക് നിർമിച്ചതിനു ശേഷം ഫോർ വീലറും നിർമിച്ച് നാട്ടിൽ താരമായ മുഹമ്മദ് ഷക്കീബിനെ മങ്കട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ശശീന്ദ്രൻ ഷക്കീബിന്റെ വീട്ടിലെത്തി പൊന്നാടയണിയിച്ച് അനുമോദിച്ചു.
മങ്കട ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ കൂഴാപറന്പിൽ താമസിക്കുന്ന തോടേങ്ങൽ ഷംസുദീന്റെയും താഹിറയുടെയും മകനായ മുഹമ്മദ് ഷക്കീബ് വടക്കാങ്ങര തങ്ങൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. മുന്പ് സ്വന്തമായി ബൈക്ക് നിർമിച്ച് കഴിവു തെളിയിച്ചിട്ടുണ്ട് ഈ മിടുക്കൻ.
ചടങ്ങിൽ മങ്കട ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് മെംബർ അലി അക്ബർ, പി.ടി. സമദ്, ടി.കെ. അസീസ്, പാറക്കൽ സമദ്,അബ്ദുറഹീം തച്ചന്പത്ത്, പി. ഉണ്ണികൃഷ്ണൻ, സുമിത, മുനീർ, നാസർ എന്നിവർ പങ്കെടുത്തു.