ടേ​ബി​ൾ ടെ​ന്നീ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ്: മ​ല​പ്പു​റം കേ​ന്ദ്രീ​യ വി​ദ്യാ​ല​യം ജേ​താ​ക്ക​ൾ
Monday, September 25, 2023 1:48 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി കോ​സ്മോ പൊ​ളീ​റ്റ​ൻ ക്ല​ബി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന 43-ാമ​ത് മ​ല​പ്പു​റം ജി​ല്ലാ ടേ​ബി​ൾ ടെ​ന്നീ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 82 പോ​യി​ന്‍റ് നേ​ടി ഓ​വ​റോ​ൾ ട്രോ​ഫി മ​ല​പ്പു​റം കേ​ന്ദ്രീ​യ വി​ദ്യാ​ല​യം സ്വ​ന്ത​മാ​ക്കി.

മെ​ൻ സിം​ഗി​ൾ​സി​ൽ ഗൗ​തം എ​സ്. കു​മാ​ർ (കോ​സ്മോ പൊ​ളീ​റ്റ​ൻ ക്ല​ബ്) ഒ​ന്നാം സ്ഥാ​ന​വും, ന​സീം ജാ​വേ​ദ് (ഐ​കെ​ടി​എ​ച്ച്എ​സ്എ​സ്)​ര​ണ്ടാം സ്ഥാ​ന​വും നേ​ടി. വ​നി​താ​വി​ഭാ​ഗ​ത്തി​ൽ മീ​നു​ഷെ​റി (സ്പോ​ർ​ട്സ് പ്ര​മോ​ഷ​ൻ അ​ക്കാ​ഡ​മി) ഒ​ന്നും ആ​ർ​ദ്ര ജോ​സ​ഫ് ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

യൂ​ത്ത് ബോ​യ്സി​ൽ സി. ​അ​ഭി​ന​ന്ദ് (കേ​ന്ദ്രീ​യ വി​ദ്യാ​ല​യം) ഒ​ന്നാം സ്ഥാ​നം നേ​ടി. യൂ​ത്ത് ഗേ​ൾ​സി​ൽ ഒ​ലീ​വി​യ ടി. ​സേ​വ്യ​ർ (കേ​ന്ദ്രീ​യ വി​ദ്യാ​ല​യം), ജൂ​ണി​യ​ർ ബോ​യ്സ്- സി. ​അ​ഭി​ന​ന്ദ് (കേ​ന്ദ്രീ​യ വി​ദ്യാ​ല​യം), ജൂ​ണി​യ​ർ ഗേ​ൾ​സ്- ആ​ർ​ദ്ര സു​രേ​ഷ് (ജി​ജി​എ​ച്ച്എ​സ്എ​സ്) എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി. മെ​ൻ ടീം ​ചാ​ന്പ്യ​ൻ​ഷി​പ്പ് കോ​സ്മോ ക്ല​ബ് മ​ഞ്ചേ​രി​യും വു​മ​ണ്‍ ടീം ​ചാ​ന്പ്യ​ൻ​ഷി​പ്പ് കേ​ന്ദ്രീ​യ വി​ദ്യാ​ല​യം മ​ല​പ്പു​റ​വും ക​ര​സ്ഥ​മാ​ക്കി. വെ​റ്റ​റ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ എ​സ്. കീ​ർ​ത്തി (തൃ​ക്കാ​വ് ടി.​ടി.​ക്ല​ബ്) ഒ​ന്നാം സ്ഥാ​നം നേ​ടി.

സ​മാ​പ​ന ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി മ​ഞ്ചേ​രി കോ​സ്മോ പൊ​ളീ​റ്റ​ൻ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഖാ​ലി​ദ് പു​തു​ശേ​രി വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ന​ൽ​കി. അ​സോ​സി​യേ​ഷ​ൻ വൈ​സ്പ്ര​സി​ഡ​ന്‍റ് അ​ശോ​ക പി​ഷാ​ര​ടി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി, അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ വി.​ടി മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.