ചുങ്കത്തറ ഡയാലിസിസ് സെന്ററിൽ നെഫ്രോളജിസ്റ്റിന്റെ സേവനമൊരുക്കി
1338607
Wednesday, September 27, 2023 1:17 AM IST
എടക്കര: ചുങ്കത്തറ ഡയാലിസിസ് സെന്ററിൽ നെഫ്രോളജിസ്റ്റിന്റെ സേവനം ഒരുക്കി നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത്.
കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലെ നെഫ്രോളജി വിഭാഗം തലവൻ ഡോ. സജിത്ത് നാരായണന്റെ സേവനം മാസത്തിൽ ഒരിക്കൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിക്കഴിഞ്ഞു.
സെന്ററിൽ ഡയാലിസിസിനെത്തുന്ന രോഗികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു നെഫ്രോളജിസ്റ്റിന്റെ സേവനം.
അതാണിപ്പോൾ സാക്ഷാത്കരിക്കാൻ പോകുന്നത്. ചുങ്കത്തറ കുടുബാരോഗ്യ കേന്ദ്രത്തിൽ നടന്ന വൃക്കരോഗികളുടെ കൂട്ടിരിപ്പുകാരുടെ സംഗമം നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ലാൽ പരമേശ്വർ, ബ്ലോക്ക് മെംബർമാരായ സി.കെ. സുരേഷ്, മറിയാമ്മ ജോർജ്, എച്ച്എംസി അംഗങ്ങളായ ഹക്കീം ചങ്കരത്ത്, ടി.ടി. നാസർ, സി.ആർ ഗോപാലകൃഷ്ണൻ, അമീർ കരങ്ങാടൻ എന്നിവർ പ്രസംഗിച്ചു.