കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം അ​ണു​വി​മു​ക്ത​മാ​ക്കി
Monday, October 2, 2023 1:07 AM IST
നി​ല​ന്പൂ​ർ: ദി​നം​പ്ര​തി നൂ​റു​ക്ക​ണ​ക്കി​ന് രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം അ​ണു​വി​മു​ക്ത​മാ​ക്കി.

കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യ പ്ര​കാ​രം ജി​ല്ലാ ട്രോ​മാ​കെ​യ​ർ നി​ല​ന്പൂ​ർ സ്റ്റേ​ഷ​ൻ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്. മ​ഞ്ചേ​രി സ്റ്റേ​ഷ​ൻ യൂ​ണി​റ്റി​ൽ നി​ന്നെ​ത്തി​ച്ച ഫോ​ഗിം​ഗ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് ട്രോ​മാ​കെ​യ​ർ അം​ഗ​ങ്ങ​ൾ ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്.


ആ​രോ​ഗ്യ വ​കു​പ്പി​നു വേ​ണ്ടി ഡോ. ​റെ​യ്ന വി. ​രാ​ജ്, സ്റ്റാ​ഫ് ന​ഴ്സ് ജി​തി​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ല​ന്പൂ​ർ ട്രോ​മാ​കെ​യ​ർ ലീ​ഡ​ർ പി.​കെ. മു​ജീ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വോ​ള​ണ്ടി​യ​ർ​മാ​രാ​യ സി​നാ​ൻ മ​ന്പാ​ട്, മു​നീ​ർ മ​ന്പാ​ട്, സു​ധീ​ർ ബാ​ബു, യൂ​നു​സ് രാ​മം​കു​ത്ത്, മ​ഞ്ചേ​രി യൂ​ണി​റ്റി​ന്‍റെ ലീ​ഡ​ർ ശ്രീ​ജേ​ഷ്, അ​സീ​സ് തൃ​ക്ക​ല​ങ്ങോ​ട് എ​ന്നി​വ​രും സേ​വ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ആം​ബു​ല​ൻ​സ് സ​ർ​വീ​സും ട്രോ​മാ​കെ​യ​റി​നു​ണ്ട്. ഫോ​ണ്‍: 9188969107, 9949679110.