പെരിന്തൽമണ്ണ: പോക്സോ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ. കുന്നപ്പള്ളി കോലോത്തൊടി ഇബ്രാഹിം(70) ആണ് മരിച്ചത്.
2022 ജൂലൈയിൽ എട്ടു വയസുകാരിയെ പീഡിപ്പിച്ചതിന് പെരിന്തൽമണ്ണ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇന്നു രാവിലെ മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും.