ബൈ​ക്ക​പ​ക​ട​ത്തി​ല്‍ യു​വ​തി മ​രി​ച്ചു
Friday, December 1, 2023 11:05 PM IST
കാ​ളി​കാ​വ്: മ​മ്പാ​ട്ടു​മു​ല​യി​ല്‍ നി​ന്നു മ​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട് യു​വ​തി മ​രി​ച്ചു.

കു​മ്മാ​ളി അ​സീ​സി​ന്‍റെ ഭാ​ര്യ ക​ദീ​ജ (32) യാ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ച അ​സീ​സി​നും കൂ​ടെ​യു​ള്ള എ​ട്ടു വ​യ​സ് പ്രാ​യ​മു​ള്ള മ​ക​ള്‍​ക്കും പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ അ​രീ​ക്കോ​ടി​ന​ടു​ത്ത് ത​ച്ച​ണ്ണ ചാ​ലി​യി​ല്‍ വ​ച്ചാ​ണ് അ​പ​ക​ടം.

സ്വ​കാ​ര്യ​ബ​സി​ന്‍റെ സൈ​ഡി​ല്‍ ക​ദീ​ജ​യു​ടെ ത​ല​യി​ടി​ച്ച് ബൈ​ക്ക് മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ക​ദീ​ജ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​ര​ണ​പ്പെ​ട്ടു. മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ മ​ഞ്ഞ​പ്പെ​ട്ടി ജു​മാ​മ​സ്ജി​ദ് ക​ബ​ര്‍​സ്ഥാ​നി​ല്‍ ക​ബ​റ​ട​ക്കി. മ​ക്ക​ള്‍: റി​യ, റി​ഫ, റി​ഫി​ന്‍.