‘ഹ​രി​ത​ക​ര്‍​മ സേ​നക്ക്​എതി​രാ​യ പ്ര​ചാ​ര​ണം ക​ള​ക്ട​ര്‍ അ​ന്വേ​ഷി​ക്ക​ണം’
Sunday, December 3, 2023 7:11 AM IST
മ​ല​പ്പു​റം: വ​ള​വ​ന്നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ര്‍​മ സേ​ന​ക്കെ​തി​രേ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നാ​ണെ​ന്ന വ്യാ​ജേ​ന ഒ​രാ​ള്‍ തെ​റ്റാ​യ ഓ​ഡി​യോ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി ജി​ല്ലാ ക​ള​ക്ട​ര്‍ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. ക​മ്മീ​ഷ​ന്‍ ആ​ക്ടിം​ഗ് ചെ​യ​ര്‍​പേ​ഴ്സ​ണും ജു​ഡീ​ഷ്യ​ല്‍ അം​ഗ​വു​മാ​യ കെ. ​ബൈ​ജൂ​നാ​ഥാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണം. മ​ല​പ്പു​റ​ത്ത് അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന സി​റ്റിം​ഗി​ല്‍ കേ​സ് പ​രി​ഗ​ണി​ക്കും.

മ​ല​പ്പു​റം ക​ന്‍​മ​നം സ്വ​ദേ​ശി​യാ​യ അ​ബ്ദു​ള്‍ മ​ജീ​ദി​നെ​തി​രേ​യാ​ണ് പ​രാ​തി. ഹ​രി​ത​ക​ര്‍​മ സേ​ന​ക്ക് യൂ​സ​ര്‍ ഫീ ​ന​ല്‍​ക​രു​തെ​ന്നും പ്ലാ​സ്റ്റി​ക് കൈ​മാ​റ​രു​തെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​ക​ള്‍ ഇ​ല്ലെ​ന്നും ഇ​ദ്ദേ​ഹം പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. നാ​ട്ടു​കാ​ര്‍ യൂ​സ​ര്‍ ഫീ​സും പ്ലാ​സ്റ്റി​ക്കും ന​ല്‍​കാ​ന്‍ വി​സ​മ്മ​തി​ക്കു​ന്നു. വാ​തി​ല്‍​പ്പ​ടി സേ​വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ലെ​ത്തു​ന്ന ത​ങ്ങ​ളെ യാ​ച​ക​രാ​യി അ​ഭി​സം​ബോ​ധ​ന ചെ​യ്തു. ത​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗം ഇ​തി​നാ​ല്‍ ഇ​ല്ലാ​താ​യ​താ​യും വ​ള​വ​ന്നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​മ ക​ര്‍​മ സേ​ന​ക്ക് വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ബേ​ബി സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.