ഡി​എ കു​ടി​ശി​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Monday, December 4, 2023 6:27 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ഡി​എ കു​ടി​ശി​ക ഉ​ട​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കെ​എ​സ്എ​സ്പി​എ പെ​രി​ന്ത​ല്‍​മ​ണ്ണ മ​ണ്ഡ​ലം വാ​ര്‍​ഷി​ക സ​മ്മേ​ള​നം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ത്ത​ളി ബാ​ല​കൃ​ഷ്ണ​ന്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് പി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഉ​ണ്ണീ​ന്‍​കു​ട്ടി,എം. ​രാ​മ​ച​ന്ദ്ര​ന്‍, എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ പെ​രി​ന്ത​ല്‍​മ​ണ്ണ ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ന്‍, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി.​പി ഭ​ര​ത​ന്‍, കെ.​വി. അ​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി അ​ബ്ര​ഹാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (പ്ര​സി​ഡ​ന്‍റ്), ടി.​പി. ഭ​ര​ത​ന്‍ (സെ​ക്ര​ട്ട​റി) , ബേ​ബി തോ​മ​സ് (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.