ആ​ദ്യ​ പ​ട്ടി​ക​വ​ര്‍​ഗ മേ​ഖ​ല വ​നി​താ ക​മ്മീ​ഷ​ന്‍ ക്യാ​മ്പ് ഇ​ന്ന് നി​ല​മ്പൂ​രി​ല്‍
Monday, December 4, 2023 6:27 AM IST
നിലന്പൂർ: പ​ട്ടി​ക​വ​ര്‍​ഗ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ അ​വ​രി​ല്‍ നി​ന്നു നേ​രി​ട്ടു മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്തെ 11 ജി​ല്ല​ക​ളി​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ അ​ഡ്വ. പി. ​സ​തീ​ദേ​വി അ​റി​യി​ച്ചു. ഇ​തി​ല്‍ ആ​ദ്യ​പ​ട്ടി​ക​വ​ര്‍​ഗ മേ​ഖ​ല ക്യാ​മ്പ് ഇ​ന്നും നാ​ളെ​യും മ​ല​പ്പു​റം ജി​ല്ല​യി​ലെ നി​ല​മ്പൂ​രി​ല്‍ ന​ട​ക്കും.

ഇ​ന്നു രാ​വി​ലെ 8.30ന് ​പോ​ത്തു​ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​പ്പ​ന്‍​കാ​പ്പ് പ​ട്ടി​ക​വ​ര്‍​ഗ സ​ങ്കേ​തം വ​നി​താ ക​മ്മീ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ക്കും. നാ​ളെ രാ​വി​ലെ 10ന് ​നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന സെ​മി​നാ​ര്‍ വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ അ​ഡ്വ. പി. ​സ​തീ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം അ​ഡ്വ. പി. ​കു​ഞ്ഞാ​യി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.