മഞ്ചേരി: ചെറിയ പെരുന്നാള്‍ ദിനത്തില്‍ മഞ്ചേരി സിഎസ്ഐ നിക്കോളാസ് മെമ്മോറിയല്‍ പള്ളിയുടെ അങ്കണത്തില്‍ ഈദ്ഗാഹ് സംഘടിപ്പിച്ചു. മഞ്ചേരി സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ഥനയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
നമസ്കാരത്തിനു ശേഷം ഫാ. ജോയ് മാസിലാമണിയ്ക്ക് സ്നേഹോപാഹാരവും കമ്മിറ്റി ഭാരവാഹികള്‍ കൈമാറി. വെറുപ്പിന്റെ കടകള്‍ തുറക്കുന്ന കാലത്ത് ഇതൊരു അനിവാര്യതയാണെന്ന് ഫാ. ജോയ് മാസിലാമണി മാധ്യമങ്ങളോട് പറഞ്ഞു. ഈദ്ഗാഹിനു വേണ്ടി ഒരുക്കങ്ങള്‍ നടത്തുന്നതിലുള്‍പ്പെടെ സിഎസ്ഐ പള്ളിയുടെ ഭാഗത്തുനിന്നു പൂര്‍ണ സഹകരണമാണുണ്ടായിരുന്നു.