വ്യാ​പാ​രി വ്യ​വ​സാ​യി കൂ​ട്ടാ​യ്മ​യി​ൽ പു​ഴ​ക്കാ​ട്ടി​രി​യി​ൽ "സ്നേ​ഹ വീ​ട്'​ഒ​രു​ങ്ങു​ന്നു
Friday, April 19, 2024 6:04 AM IST
പു​ഴ​ക്കാ​ട്ടി​രി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ടി.​ന​സ്രു​ദീ​ന്‍റെ സ്മ​ര​ണാ​ർ​ഥം വ്യാ​പാ​രി ജി​ല്ലാ ക​മ്മി​റ്റി നി​ർ​മി​ച്ചു ന​ൽ​കു​ന്ന സ്നേ​ഹ വീ​ടി​ന്‍റെ ക​ട്ടി​ള വ​യ്ക്ക​ൽ പു​ഴ​ക്കാ​ട്ടി​രി​യി​ൽ ന​ട​ന്നു.

മ​ങ്ക​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ​ലി തി​രൂ​ർ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​കു​ഞ്ഞാ​വു​ഹാ​ജി ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​നീ​സു​ദ്ധീ​ൻ മു​ല്ല​പ്പ​ള്ളി,


വ്യാ​പാ​രി യൂ​ത്ത് വിം​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ക്രം ചു​ണ്ട​യി​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബാ​ല​ച​ന്ദ്ര​ൻ പ​റോ​ട്ടി​ൽ, സ്‌​നേ​ഹ​വീ​ട് മ​ണ്ഡ​ലം ക​ൺ​വീ​ന​ർ മ​നോ​ജ് വെ​ങ്ങാ​ട് ,സ്വാ​ലി​ഹ് കൂ​ട്ടി​ല​ങ്ങാ​ടി​എ​ന്നി​വ​ർ സം​സാ​രി​ച്ചു.