മു​ള്ള​ന്‍​പ​ന്നി​യെ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം​വി‌​ട്ട ബൈ​ക്കി​ൽ​നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു
Sunday, August 11, 2024 11:22 PM IST
എ​ട​ക്ക​ര: റോ​ഡി​ന് കു​റു​കെ ഓ​ടി​യ മു​ള്ള​ന്‍​പ​ന്നി​യെ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം​വി‌​ട്ട ബൈ​ക്കി​ൽ​നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു. മൂ​ത്തേ​ടം കാ​ര​പ്പു​റം ബാ​ലം​കു​ള​ത്തെ കു​ന​ര്‍​ക്കാ​ട​ന്‍ ഹ​മീ​ദി​ന്‍റെ മ​ക​ന്‍ ഷ​ഫീ​ഖ് എ​ന്ന ബാ​വ (34)യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ പാ​ല​ങ്ക​ര പാ​റാ​യി​പ്പ​ടി​യി​ല്‍ വ​ച്ചാ​ണ് അ​പ​ക​ടം. കാ​ളി​കാ​വി​ലേ​ക്ക് ജോ​ലി​ക്കാ​യി പോ​ക​വെ പാ​റാ​യി​പ്പ​ടി​യി​ല്‍ വ​ച്ച് റോ​ഡി​ന് കു​റു​കെ ഓ​ടി​യ മു​ള്ള​ന്‍​പ​ന്നി​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.


തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് റോ​ഡ​രി​കി​ലെ വൈ​ദ്യു​തി തൂ​ണി​ലും ഇ​ടി​ച്ചു. തെ​റി​ച്ചു​വീ​ണ ഷ​ഫീ​ഖി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. അ​പ​ക​ടം അ​റി​ഞ്ഞെ​ത്തി​യ പാ​ല​ങ്ക​ര സ്നേ​ഹ​ക്കൂ​ട്ടാ​യ്മ പ്ര​വ​ര്‍​ത്ത​ക​ർ യു​വാ​വി​നെ നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സി​ദ്റ​ത്തു​ല്‍ മു​ന്‍​ത​ഹ​യാ​ണ് ഷ​ഫീ​ഖി​ന്‍റെ ഭാ​ര്യ. മ​ക​ള്‍: ഷ​സ. മാ​താ​വ്: സു​ബൈ​ദ. സ​ഹോ​ദ​ര​ങ്ങ​ള്‍: ഷം​സീ​ര്‍, സ​ബി​ത, സ​ബ്ന.