ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ചെ​ണ്ടു​മ​ല്ലി തോ​ട്ട​ങ്ങ​ൾ ഒ​രു​ങ്ങി
Friday, September 6, 2024 4:59 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ചെ​ണ്ടു​മ​ല്ലി തോ​ട്ട​ങ്ങ​ൾ ഒ​രു​ക്കി റ​വ​ന്യു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ. മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ന് ഈ ​പൂ​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് പൂ​ക്ക​ള​ങ്ങ​ൾ ഒ​രു​ക്കും. മു​മ്പ് പ​ച്ച​ക്ക​റി​ക്കൃ​ഷി​ക്ക് സ്ഥാ​പി​ച്ച മ​ഴ​മ​റ​യ്ക്കു​ള്ളി​ലാ​ണ് ചെ​ണ്ടു​മ​ല്ലി ചെ​ടി​ക​ൾ വ​ച്ച​ത്.


കൃ​ഷി​വ​കു​പ്പി​ൽ നി​ന്നും ഗ്രോ ​ബാ​ഗു​ക​ളും ചെ​ണ്ടു​മ​ല്ലി ചെ​ടി​ക​ളും വ​രു​ത്തി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ ജ​യ്സ​ന്‍റ് മാ​ത്യു, പി. ​മ​ണി​ക​ണ്ഠ​ൻ, ക്ലാ​ർ​കു​മാ​രാ​യ കെ .​എം. അ​നി​ൽ , പി. ​ജി​ജി​ൻ, റാ​ഷി​ദ്, ഡ്രൈ​വ​ർ കെ.​സു​നി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൃ​ഷി ചെ​യ്ത​ത്.