മഞ്ചേരി: ആനക്കയം പണായിയിൽ കാർ സ്കൂട്ടറുകളിലിടിച്ച് അപകടം. ഇന്നലെ ഉച്ചയ്ക്ക് 2.30 നാണ് സംഭവം. മലപ്പുറം ഭാഗത്ത്നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മഞ്ചേരി ഭാഗത്ത് നിന്നും വരികയായിരുന്ന സ്കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.