ഷാദിയക്ക് ജപ്പാനിലേക്ക് ക്ഷണം
1451353
Saturday, September 7, 2024 5:02 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ മൗലാന കോളജ് ഓഫ് ഫാര്‍മസിയിലെ അവസാന വര്‍ഷ വിദ്യാര്‍ഥി ഷാദിയ അമ്പലത്തിന് ജപ്പാനിലെ സര്‍വകലാശാലയിലേക്ക് ക്ഷണം. സര്‍വകലാശാലയിലെ സക്കൂറ സയന്‍സ് എക്സ്ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുക്കാനാണ് ഷാദിയക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.
ഇന്ന് യാത്ര തിരിക്കും. ജപ്പാനിലെ ശാസ്ത്ര സാങ്കേതിക വളര്‍ച്ച നേരിട്ടു മനസിലാക്കാന്‍ സര്‍വകലാശാല അവസരം ഒരുക്കിയിട്ടുണ്ട്. പത്തു ദിവസം നീളുന്നതാണ് പരിപാടി. യാത്രയുടെയും മറ്റും ചെലവ് ജപ്പാന് സര്‍വകലാശാല വഹിക്കും. ഹൊക്കായ്ഡോ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. പി.കെ. ഹാഷിമിന്റെ നേതൃത്വത്തിലാണ് പരിപാടി.
കേരളത്തിനകത്തും പുറത്തുമായി നിരവധി കോണ്‍ഫറന്‍സുകളില്‍ ഷാദിയ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ സ്വദേശി എ.പി. സുലൈമാന്‍ കെ. സാജിത ദമ്പതിമാരുടെ മകളാണ്. മുഹമ്മദ് ഫവാസാണ് ഭര്‍ത്താവ് .