തേഞ്ഞിപ്പലം: നാല് ശതമാനം പലിശ നിരക്കില്‍ അഞ്ച് ലക്ഷം രൂപ വായ്പ അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്ത് 20000 രൂപ വീതം നൂറുക്കണക്കിനാളുകളില്‍ നിന്ന് വാങ്ങി വഞ്ചിച്ച കേസില്‍ യുവതി റിമാന്‍ഡില്‍. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി ശ്രീവള്ളി ഹൗസില്‍ സൗപര്‍ണിക (35)യെയാണ് പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തത്.
പരപ്പനങ്ങാടി, താനൂര്‍, വള്ളിക്കുന്ന് സ്വദേശികളുടെ പരാതിയില്‍ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരേ കേസുള്ളതായി പോലീസ് പറഞ്ഞു. 2019 മുതല്‍ പ്രതി സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിരുന്നതായാണ് വിവരം.