ഓണചന്തകള്‍ക്ക് ഇന്നു തുടക്കം
1452176
Tuesday, September 10, 2024 5:05 AM IST
മലപ്പുറം: ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓണചന്തകള്‍ക്ക് ഇന്ന് തുടക്കമാകും.
താനൂര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം ആരംഭിക്കുന്ന ചന്തയുടെ ഉദ്ഘാടനം രാവിലെ 10 ന് മന്ത്രി വി. അബ്ദുറഹിമാനും തിരൂര്‍ സിവില്‍ സ്റ്റേഷന് റോഡിലുള്ള സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം ആരംഭിക്കുന്ന ചന്തയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ എ.പി. നസീമയും പുറത്തൂര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപത്തെ ചന്തയുടെ ഉദ്ഘാടനം കെ.ടി. ജലീല്‍ എംഎല്‍എയും കുറ്റിപ്പുറം സൂപ്പര്‍ മാര്‍ക്കറ്റിനു സമീപത്തെ ചന്തയുടെ ഉദ്ഘാടനം ആബിദ് ഹുസൈന് തങ്ങള്‍ എംഎല്‍എയും നിര്‍വഹിക്കും.
നിലമ്പൂര്‍ നിയോജകമണ്ഡലം ഓണം ഫെയറിന്റെ ഉദ്ഘാടനം രാവിലെ 10 ന് നിലമ്പൂര്‍ ചക്കാലക്കുത്ത് സൂപ്പര്‍ മാര്‍ക്കറ്റില്‍ പി.വി.അന്‍വര്‍ എംഎല്‍എയും വണ്ടൂര്‍ നിയോജകമണ്ഡലം ഓണം ഫെയറിന്റെ ഉദ്ഘാടനം വണ്ടൂര്‍ മാവേലി സ്റ്റോറില്‍ എ.പി.അനില്‍കുമാര്‍ എംഎല്‍എയും നിര്‍വഹിക്കും. 14 വരെയാണ് ഓണചന്തകള്‍ പ്രവര്‍ത്തിക്കുക.
സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിക്കുന്ന "ഓണോത്സവം’ ഉത്പന്ന പ്രദര്‍ശന വിപണന മേള ഇന്ന് മലപ്പുറം കോട്ടക്കുന്നില്‍ തുടക്കമാകും. വൈകീട്ട് അഞ്ചിന് പി. ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്യും.
കരകൗശല ഉത്പന്നങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഗാര്‍മെന്റ്സ് ഉത്പന്നങ്ങള്‍, ഫര്‍ണിച്ചര്‍, ഭക്ഷ്യഉത്പന്നങ്ങള്‍, യന്ത്രസാമഗ്രികള്‍ തുടങ്ങി വിവിധ യൂണിറ്റുകളാണ് പ്രദര്‍ശന മേളയില്‍ പങ്കെടുക്കുന്നത്. പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വ്യവസായ ഉത്പന്നങ്ങള്‍ ഉത്പാദകരില്‍ നിന്നു നേരിട്ട് വാങ്ങാന്‍ അവസരമുണ്ട്. മേള 14നു സമാപിക്കും.