വണ്ടൂർ: ദളിത് കോൺഗ്രസ് വണ്ടൂർ ബ്ലോക്ക് കമ്മിറ്റിയുടെ ഇത്തവണത്തെ ഓണാഘോഷം കാരയ്ക്കാപറമ്പ് ഗാന്ധിഭവൻ കുടുംബാംഗങ്ങൾക്കൊപ്പം നടത്തി. ചടങ്ങ് എ. പി. അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പി. സുന്ദരേശൻ അധ്യക്ഷത വഹിച്ചു.
കുടുംബാംഗങ്ങൾക്കുള്ള ഓണക്കോടികൾ എംഎൽഎ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ. ടി. അജ്മൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി. പി. ഗോപാലകൃഷ്ണൻ, പി. കെ. ഹരിദാസൻ, കാപ്പിൽ മുരളി, സി. രവിദാസ്, എം. ചന്ദ്രൻ, തുടങ്ങിയവരും പങ്കെടുത്തു.