മഞ്ചേരി: ആലപ്പുഴയില്‍ അഭിഭാഷകനായ ഗോപകുമാറിനെ മര്‍ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് മഞ്ചേരി യൂണിറ്റ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംഗമം മുന്‍ പ്രസിഡന്റ് അഡ്വ. കെ. എ. ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. എം. കെ. പ്രിയേഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് അഡ്വ. സി. പി. അജിത് മുഖ്യപ്രഭാഷണം നടത്തി. അഭിഭാഷകരായ ഫാത്തിമ്മ റോഷ്ന, ടി. അബ്ബാസ്, കെ. കെ. അബ്ദുല്ലക്കുട്ടി, ഹുസൈന്, കെ. പി. മുജീബ് റഹ്മാന്, അജിത് ഷാജി, സി. മധു, എസ്. വിനായക് പ്രസംഗിച്ചു. അഡ്വ. സി. എച്ച്. അരുണ്‍ ഷമീം സ്വാഗതവും അഡ്വ. അക്ബര്‍ കോയ നന്ദിയും പറഞ്ഞു.