യു​വാ​വിനെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി
Saturday, September 14, 2024 9:57 PM IST
എ​ട​ക്ക​ര: ആ​ദി​വാ​സി യു​വാ​വി​നെ വീ​ടി​ന് ചേ​ര്‍​ന്ന റ​ബ​ര്‍ മ​ര​ത്തി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ചാ​ത്തം​മു​ണ്ട സു​ല്‍​ത്താ​ന്‍​പ​ടി ഊ​രി​ലെ സു​ന്ദ​ര​ന്‍ (38) ആ​ണ് തൂ​ങ്ങി മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​ണ് ഊ​രി​ലെ ആ​ളു​ക​ള്‍ ഇ​യാ​ളെ മ​രി​ച്ച നി​ല​യി​ല്‍ കാ​ണു​ന്ന​ത്. സു​ല്‍​ത്താ​പ​ടി ചു​ങ്ക​ത്ത​റ ബൈ​പ്പാ​സ് റോ​ഡി​നോ​ട് ചേ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന മ​ര​ത്തി​ലാ​ണ് ഇ​യാ​ള്‍ തൂ​ങ്ങി​യ​ത്.


വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ത്തു​ക​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന​യ​ച്ചു. തു​ട​ര്‍​ന്ന് വൈ​കി​ട്ട് നാ​ല​ര​യോ​ടെ മൃ​ത​ദേ​ഹം സു​ല്‍​ത്താ​ന്‍​പ​ടി ഊ​രി​ല്‍ സം​സ്ക​രി​ച്ചു. ബി​ന്ദു​വാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: സി​നി​ത, സു​ചി​ത്ര, സു​ധീ​ഷ്.