മൗ​ലാ​ന​യി​ല്‍ സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യ ക്യാ​മ്പ്
Wednesday, September 18, 2024 4:50 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി 35- ാം വ​ർ​ഷ​ത്തി​ലേ​ക്ക് ക‌‌​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സാ​ധാ​ര​ണ​ക്കാ​ര്‍​ക്കാ​യി ആ​ശു​പ​ത്രി​യി​ലെ സ​ര്‍​ജ​റി വി​ഭാ​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 22 നും 29 ​നും സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ജ​ന​റ​ല്‍ സ​ര്‍​ജ​റി, ഇ​എ​ന്‍​ടി, നേ​ത്ര​രോ​ഗ വി​ഭാ​ഗം, അ​സ്ഥി​രോ​ഗ വി​ഭാ​ഗം, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം, ന്യൂ​റോ​സ​ര്‍​ജ​റി വി​ഭാ​ഗം, യൂ​റോ​ള​ജി വി​ഭാ​ഗം, കാ​ര്‍​ഡി​യോ തൊ​റാ​സി​ക് സ​ര്‍​ജ​റി വി​ഭാ​ഗം, വ​ന്ധ്യ​താ നി​വാ​ര​ണ ചി​കി​ത്സ വി​ഭാ​ഗം എ​ന്നി​വ​യി​ലെ പ്ര​ഗ​ത്ഭ​രാ​യ ഡോ​ക്ട​ര്‍​മാ​ര്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കും. ക്യാ​മ്പി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ പ​രി​ശോ​ധ​ന​ക​ള്‍ സൗ​ജ​ന്യ​മാ​യി​രി​ക്കും.

എ​ക്സ്റേ, ല​ബോ​റ​ട്ട​റി, സ്കാ​നിം​ഗ് തു​ട​ങ്ങി​യ അ​നു​ബ​ന്ധ പ​രി​ശോ​ധ​ന​ക​ള്‍ പ​കു​തി നി​ര​ക്കി​ലും ശ​സ്ത്ര​ക്രി​യ​ക​ള്‍ ആ​വ​ശ്യ​മാ​യ​വ​ര്‍​ക്ക് മി​ക​ച്ച ഇ​ള​വു​ക​ളും ല​ഭ്യ​മാ​കും. സാ​മ്പ​ത്തി​ക​മാ​യി വ​ള​രെ ബു​ദ്ധി​മു​ട്ടു​നു​ഭ​വി​ക്കു​ന്ന​വ​രി​ല്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന 35 പേ​ര്‍​ക്ക് ശ​സ്ത്ര​ക്രി​യ തീ​ര്‍​ത്തും സൗ​ജ​ന്യ​മാ​യും


തി​മി​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി​വ​രു​ന്ന 35 പേ​ര്‍​ക്ക് തി​മി​ര ശ​സ്ത്ര​ക്രി​യ​ക​ള്‍ സൗ​ജ​ന്യ​മാ​യും ചെ​യ്തു കൊ​ടു​ക്കു​മെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എ​ന്‍. അ​ബ്ദു​ള്‍​റ​ഷീ​ദ്, മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ.​കെ.​എ. സീ​തി, അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ വി.​എം. സെ​യ്തു മു​ഹ​മ്മ​ദ്, ചീ​ഫ് ഓ​പ​റേ​ഷ​ന്‍​സ് ഓ​ഫീ​സ​ര്‍ രാം​ദാ​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നും ബു​ക്കിം​ഗി​നും ഫോ​ണ്‍: 04933 262262, 9037928586.