കാപ്പ് സ്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു
1459042
Saturday, October 5, 2024 5:31 AM IST
കാപ്പ്: കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി കാപ്പ് ജിഎച്ച്എസിന് അനുവദിച്ച മൂന്ന് കോടി 90 ലക്ഷം രൂപ വിനിയോഗിച്ചു നിര്‍മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം നജീബ് കാന്തപുരം എംഎല്‍എ നിര്‍വഹിച്ചു. വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. എം. മുസ്തഫ അധ്യക്ഷത വഹിച്ചു.
വിദ്യാകരണം മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സുരേഷ് കൊളശേരി പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ. കെ. മുസ്തഫ, ജില്ലാ പഞ്ചായത്ത് അംഗം റഹ്മത്തുന്നീസ താമരത്ത്, വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. ജയ,
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.എം. ഉബൈദുള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് നയീം, വാര്‍ഡ് മെന്പര്, അനില്‍ ഒറവിങ്ങല്‍, മേലാറ്റൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.സക്കീര്‍ ഹുസൈന്, പ്രധാനാധ്യാപകന് പി.വേണുഗോപാലന്‍, പിടിഎ പ്രസിഡന്റ് പി.വി. ഷംസുദ്ദീന് തുടങ്ങിയവര്‍ പ്രസംഗിച്ചു.