ഫ്രാൻസിസ് അസ്സീസിയെ അനുസ്മരിച്ച് യുവജന ദിനാഘോഷം നടത്തി
1459487
Monday, October 7, 2024 5:58 AM IST
കരുവാരകുണ്ട്: എംസിവൈഎമ്മിന്റെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയെ അനുസ്മരിച്ച് ഒക്ടോബർ മാസത്തിലെ ആദ്യ ഞായർ മലങ്കര സുറിയാനി കത്തോലിക്കാസഭ യുവജന ദിനമായി ആചരിച്ചു.
ഇതിന്റെ ഭാഗമായി കരുവാരകുണ്ട് വീട്ടിക്കുന്ന് സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി യൂണിറ്റിലും യുവജന ദിനാഘോഷം പതാക ഉയർത്തൽ, കാഴ്ച്ച സമർപ്പണം, ആഘോഷമായ വിശുദ്ധ കുർബാന, വചനപ്രഘോഷണം തുടങ്ങിയവയും തിരുകർമങ്ങളും നടന്നു.
തിരുകർമങ്ങൾക്ക് മേഖല വൈദിക സെക്രട്ടറി ഫാ.ജോർജ് ആലുംമൂട്ടിൽ നേതൃത്വം നൽകി, മെമ്പർഷിപ്പ് കാന്പയിൻ,നവാഗതരായ യുവജന അംഗങ്ങളെ സ്വീകരിക്കൽ തുടങ്ങിയ പരിപാടികളും നടത്തി.
കേരള അണ്ടർ 17 സംസ്ഥാന ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ നേടിയ ജിസ്ന ജോഷിയെ എംസിഎംഎഫ് രൂപത പ്രസിഡന്റ് എലിസബത്ത് ജോർജ് ആദരിച്ചു. പരിപാടികൾക്ക് ആനിമേറ്റർ സിസ്റ്റർ ജെയ്ൻ ഫ്രാൻസിസ് ഡി.എം, രൂപത ജോയിൻ സെക്രട്ടറി അനിസ്റ്റോ പാറേക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.നെവിൻ, അമൽ, റോജിൻ, ജിസ്ന, ലെന, ലെയന എന്നിവർ നേതൃത്വം നൽകി.