ബസിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു
1461022
Monday, October 14, 2024 10:08 PM IST
മഞ്ചേരി: സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു. പറമ്പില്‍പീടിക വരപ്പാറ പരേതനായ ചെമ്പന്‍ അഷ്റഫിന്റെ മകന് മുഹമ്മദ് ഹാഷിര്‍ (19) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ വള്ളുവമ്പ്രം അത്താണിക്കലിലാണ് അപകടം.
മലപ്പുറം മഅദിന്‍ പോളിടെക്നിക് കോളജ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് മുഹമ്മദ് ഹാഷിര്‍.
കൂട്ടുകാരനോടൊപ്പം കോളജിലേക്കുള്ള യാത്രാമധ്യേ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് വെളിമുക്ക് സ്വദേശി ടി. റയാനും അപകടത്തില്‍ പരിക്കേറ്റു.
ഓടികൂടിയ നാട്ടുകാര്‍ ഇരുവരെയും മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുഹമ്മദ് ഹാഷിറിനെ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സഹോദരങ്ങള്‍: അജ്മല്‍ സുനൂന്‍, തബ്ഷീര്‍, മിദ്ലാജ്.