സ്കൂൾ കെട്ടിടത്തിന് ശിലയിട്ടു
1549616
Tuesday, May 13, 2025 6:17 PM IST
മങ്കട: ചേരിയം ഗവണ്മെന്റ് ഹൈസ്കൂളിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം മഞ്ഞളാംകുഴി അലി എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൾ കരീം അധ്യക്ഷനായിരുന്നു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റുമൈസ കുന്നത്ത്, മുസ്തഫ കളത്തിൽ, പിടിഎ പ്രസിഡന്റ്് അഹമ്മദ് കബീർ നെല്ലേങ്ങര, പി. സഫ്ന, കളത്തിൽ മുഹമ്മദലി, കെ.വി. നദീർ, പി. റഫീഖ്, പ്രധാനാധ്യാപകൻ പി. അൻവർ ബഷീർ, ഇ. സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.