166 പേ​ർ സ​ന്പ​ർ​ക്ക​ പ​ട്ടി​ക​യി​ൽ

മ​ല​പ്പു​റം: ജി​ല്ല​യി​ൽ നി​പ ബാ​ധി​ച്ച രോ​ഗി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഏ​ഴ് പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി നെ​ഗ​റ്റീ​വാ​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഇ​തോ​ടെ 56 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി. ഇ​ന്ന​ലെ 14 പേ​രെ​യാ​ണ് സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ആ​കെ 166 പേ​രാ​ണ് സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​ത്.

65 പേ​ർ ഹൈ ​റി​സ്കി​ലും 101 പേ​ർ ലോ ​റി​സ്കി​ലു​മാ​ണു​ള്ള​ത്. മ​ല​പ്പു​റം 119, പാ​ല​ക്കാ​ട് 39, കോ​ഴി​ക്കോ​ട് 3, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, ക​ണ്ണൂ​ർ ഒ​ന്ന് വീ​തം പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​ത്. നി​ല​വി​ൽ ഒ​രാ​ൾ​ക്കാ​ണ് നി​പ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ആ​റ് പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ഒ​രാ​ൾ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലാ​ണ്. നി​പ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള രോ​ഗി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ന്നു. ഹൈ​റി​സ്ക് പ​ട്ടി​ക​യി​ലു​ള്ള 11 പേ​ർ​ക്ക് പ്രൊ​ഫൈ​ലാ​ക്സി​സ് ചി​കി​ത്സ ന​ൽ​കി വ​രു​ന്നു. ഫീ​വ​ർ സ​ർ​വൈ​ല​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ആ​കെ 4749 വീ​ടു​ക​ളാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്.

പു​തു​താ​യി കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ലും പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രാ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. സ്കൂ​ൾ തു​റ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​വ​ബോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​യി തു​ട​രാ​നും നി​ർ​ദേ​ശം ന​ൽ​കി.