ജൈവ പച്ചക്കറികൾ ’സ്നേഹതീരത്തിന്’ കൈമാറി
1549619
Tuesday, May 13, 2025 6:17 PM IST
എടക്കര: അമൃതം പദ്ധതിയിലൂടെ വിഷ രഹിത ജൈവ പച്ചക്കറികളുടെ വിളവെടുപ്പിന്റെ ആദ്യഫലം ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സ്നേഹതീരം വീൽചെയർ സുഹൃത്തുക്കൾക്ക് കൈമാറി. സ്കൂളിലെ റോവർ, റേഞ്ചർ വിദ്യാർഥികളാണ് കഴിഞ്ഞ ഫെബ്രുവരിയിൽ പയർ, കോവൽ, തക്കാളി, ചീര, ചിരങ്ങ, വെണ്ട, വെള്ളരി, പച്ചമുളക്, ചുവന്നുള്ളി തുടങ്ങിയ പച്ചക്കറികൾ ജൈവ കൃഷിയിലൂടെ വിളയിച്ചത്.
കൃഷിയിലൂടെ ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വിദ്യാർഥികൾ കൃഷി ആരംഭിച്ചത്. സ്കൂൾ പ്രിൻസിപ്പൽ ഉമ്മൻ മാത്യു, പി. യമുന, റോവർ സ്കൗട്ട് ലീഡർ ജിനു തോമസ്, റേഞ്ചർ ലീഡർ റീന മാത്യു, ടി. ബാബു ഷരീഫ്, കെ.പി. മുഹമ്മദലി, എം.ഐ. മറിയാമ്മ എന്നിവർ പ്രസംഗിച്ചു.