കാളികാവിൽ സഹകരണ സ്കൂൾ വിപണി തുറന്നു
1549620
Tuesday, May 13, 2025 6:17 PM IST
കാളികാവ്: കണ്‍സ്യൂമർഫെഡിന് കീഴിൽ കാളികാവ് സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച സ്കൂൾ വിപണി അഞ്ചച്ചവടി ബ്രാഞ്ച് കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. വാർഡ് മെംബർ ഗോപി താളിക്കുഴി ഉദ്ഘാടനം ചെയ്തു. സർവീസ് ബാങ്ക് പ്രസിഡന്റ് കെ.പി. മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എൻ. ശ്രീലത, അസിസ്റ്റന്റ് സെക്രട്ടറി കെ. രാജേന്ദ്രൻ, ഡയറക്ടർമാരായ എം.കെ. ഉമ്മർ, വി.പി.എ. നാസർ, കെ. ഹൈദരലി, പുകൂത്ത് മജീദ്, എൻ.കെ. ശശി, സവാദ്, രാമൻ, സാനിയ സലാം, ജസ്ന എന്നിവർ പ്രസംഗിച്ചു.
മാനേജർ സൗമ്യ, പി. സമീർ എന്നിവർ സംബന്ധിച്ചു. മാർക്കറ്റ് വിപണിയേക്കാൾ വിലക്കുറവിൽ ത്രിവേണി നോട്ടുപുസ്തകങ്ങൾ, കുട, സ്കൂൾ ബാഗ് തുടങ്ങിയ സാധനങ്ങൾ ലഭ്യമാണ്.