ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​റു​പ്പ​ത്തൊ​ലി പി​ടി​കൂ​ടി
Sunday, April 14, 2019 11:44 PM IST
നി​ല​ന്പൂ​ർ: ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​റു​പ്പ​ത്തൊ​ലി നി​ല​ന്പൂ​ർ വ​നം ഫ്ലയിം​ഗ് സ്്വ​കാ​ഡ് പി​ടി​ച്ചെ​ടു​ത്തു. പ്ര​തി കൊ​ടു​വ​ള്ളി സ്വ​ദേ​ശി മ​ണി​പ്പു​റം പെ​രു​വാ​രം​ക​ണ്ടി വീ​ട്ടി​ൽ ഇ​ബ്രാ​ഹി​മി​നെ നി​ല​ന്പൂ​ർ റേഞ്ച് ഓ​ഫീ​സ​ർ എം.​ര​മേ​ശ​നും സം​ഘ​വും മ​ണ്ണാ​ർ​ക്കാ​ട് വ​ച്ച് പി​ടി​കൂ​ടി. ലോ​റി​യും പി​ടി​ച്ചെ​ടു​ത്തു.

വ​യ​നാ​ട്ടി​ലെ കാ​ട്ടി​ൽ നി​ന്ന് ക​റു​പ്പ​ത്തൊ​ലി ക​ടു​ത്തു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത.് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ടു​ത്തു​ക​യാ​യി​രു​ന്ന 10 ട​ണ്‍ തൊ​ലി​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പ​ന​മ​ര​ത്തു​ള്ള സ​മ​ദ് എ​ന്ന ആ​ളി​ൽ നി​ന്ന് വാ​ങ്ങി​യ ക​റു​പ്പ​ത്തൊ​ലി ത​മി​ഴ്നാ​ട്ടി​ലെ തേ​നി​യി​ലേ​ക്ക് കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. വാ​ട​ക​യാ​യി 30,000 രു​പ ല​ഭി​ക്കു​മെ​ന്ന് ഇ​ബ്രാ​ഹിം മൊ​ഴി ന​ൽ​കി. ഏ​ക​ദേ​ശം നാ​ലു ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​ന് വ​നം വ​കു​പ്പ് മ​തി​പ്പ് വി​ല ക​ണ​ക്കാ​ക്കു​ന്ന​ത്. പ്ര​തി​യേ​യും ക​റു​പ്പ​ത്തൊ​ലി​യും ലോ​റി​യും മ​ണ്ണാ​ർ​ക്കാ​ട് റേഞ്ചി​ലെ തി​രു​വ​ഴാം​കു​ന്ന് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റി. സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ വി.​രാ​ജേ​ഷ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ എ.​എ​ൻ.​ര​തീ​ഷ്, എം.​അ​നൂ​പ് കു​മാ​ർ എ​ന്നി​വ​രും പ​രി​ശോ​ധ​നാ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.