കാ​ളി​കാ​വ് പ​രി​യ​ങ്ങാ​ട​ൻ പു​ഴ വ​റ്റി​വ​ര​ണ്ടു; മ​ധു​മ​ല പ​ന്പിം​ഗ് മു​ട​ങ്ങാ​ൻ സാ​ധ്യ​ത
Sunday, April 14, 2019 11:45 PM IST
കാ​ളി​കാ​വ്: പ​രി​യ​ങ്ങാ​ട് പു​ഴ വ​റ്റി വ​ര​ണ്ട​ു . കാ​ളി​കാ​വ് ചോ​ക്കാ​ട് വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​യ മ​ധു​മ​ല പ​ദ്ധ​തി​യു​ടെ പ​ന്പ് ഹൗ​സ് പ​രി​യ​ങ്ങാ​ട് പു​ഴ​യി​ലാ​ണ്. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ത​ട​യ​ണ ഇ​ത് വ​രേ ന​ന്നാ​ക്കി​യി​ട്ടി​ല്ല. പ​രി​യ​ങ്ങാ​ട് പു​ഴ വ​റ്റി വ​ര​ണ്ട​തോ​ടെ മ​ധു​മ​ല പ​ദ്ധ​തി​യെ ആ​ശ്ര​യി​ക്കു​ന്ന നൂ​റ് ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ളം മു​ട​ങ്ങും. വേ​ന​ൽ​മ​ഴ ല​ഭി​ക്കാ​ത്ത​തി​നാ​ൽ പു​ഴ​യി​ലെ ജ​ല​വി​താ​ന​ത്തെ ആ​ശ്ര​യി​ക്കു​ന്ന മ​ല​യോ​ര​ത്തെ മു​ഴു​വ​ൻ കി​ണ​റു​ക​ളും വ​റ്റി​ത്തു​ട​ങ്ങി.