വി​ഷു​ദി​ന​ത്തി​ൽ പ്ര​തി​ഷേ​ധ റാ​ലി​യും പ​ട്ടി​ണി സ​മ​ര​വും
Wednesday, April 17, 2019 1:18 AM IST
മ​ല​പ്പു​റം : വി​ഷു ദി​ന​ത്തി​ൽ മ​ല​ബാ​ർ ഡ​യ​റി ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്കോ​ട് മി​ൽ​മ ഹെ​ഡ് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ റാ​ലി​യി​ലും പ​ട്ടി​ണി സ​മ​ര​വും ന​ട​ത്തി.
പാ​ലി​നു 40 രൂ​പ ത​റ​വി​ല നി​ശ്ച​യി​ക്കു​ക, വേ​ന​ൽ​ക്കാ​ല സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ങ്ങ​ളി​ൽ അ​ള​ക്കു​ന്ന ഓ​രോ ലി​റ്റ​ർ പാ​ലി​നും അ​ഞ്ചു​രൂ​പ ഇ​ൻ​സെ​ന്‍റീ​വ് അ​നു​വ​ദി​ക്കു​ക, കാ​ലി​ക​ൾ​ക്കു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം 75 ശ​ത​മാ​നം ഗ​വ​ണ്‍​മെ​ന്‍റും മി​ൽ​മ​യും വ​ഹി​ക്കു​ക, ശു​ദ്ധ​ജ​ല​ക്ഷാ​മ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ വെ​ള്ളം എ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ഫാം ​സ​പോ​ർ​ട്ട് വ​ഴി നി​ല​വി​ൽ മി​ൽ​മ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഡ​യ​റി എ​ക്യു​പ്മെ​ന്‍റ്, സാ​ധ​ന സാ​മ​ഗ്രി​ക​ൾ​ക്കു അ​നു​വ​ദി​ക്കു​ന്ന സ​ബ്സി​ഡി ത​ട്ടി​പ്പ് നി​ർ​ത്ത​ലാ​ക്കു​ക, മൃ​ഗാ​ശു​പ​ത്രി​ക​ൾ വ​ഴി​യു​ള്ള മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.
​വി​ഷ​യം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നും സ​മ​ര​ത്തി​ൽ തീ​രു​മാ​ന​മാ​യി. സ​മ​രം സൂ​ച​ന മാ​ത്ര​മാ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ൽ നി​ന്നു അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ​മ​രം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വേ​ണു ചെ​റി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റും എം​ഡി​എ​ഫ്എ അം​ഗ​വു​മാ​യ എം.​കെ അ​ബ്ദു​ൾ അ​സീ​സ് ഹാ​ജി ഉ​ദ്്്ഘാ​ട​നം ചെ​യ്തു.
എം​ഡി​എ​ഫ്എ കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു സു​രേ​ന്ദ്ര​ൻ, എം​ഡി​എ​ഫ്എ വ​യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​ല്ലി മാ​ത്യു, മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ലു ഡി. ​നാ​യ​ർ, മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് വേ​ങ്ങ​ര, കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ഷ​ഫീ​ർ, വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി വി​ഷ്ണു പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി താ​ജ് മ​ൻ​സൂ​ർ അ​ല്ല​ക്കാ​ട്ട് സ്വാ​ഗ​ത​വും കോ​ഴി​ക്കോ​ട് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മ​നാ​ഫ് ഈ​ങ്ങാ​പ്പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു.