ട്രാ​ൻ​സ്ഫോ​ർ​മ​റി​നു സ​മീ​പം തീ​പി​ടി​ത്തം
Wednesday, April 17, 2019 1:18 AM IST
കൊ​ള​ത്തൂ​ർ: റോ​ഡ​രി​കി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​റി​നു ചു​വ​ട്ടി​ൽ തീ​പ​ട​ർ​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ യു​വാ​വി​ന്‍റെ ഇ​ട​പെ​ട​ൽ അ​പ​ക​ട​മൊ​ഴി​വാ​ക്കി. കൊ​ള​ത്തൂ​ർ ക​ല്ലി​ര​ട്ടി റോ​ഡി​ൽ തെ​ക്കേ​ക​ര​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക്കു പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം.
കൊ​ള​ത്തൂ​ർ പാ​റ​മ്മ​ല​ങ്ങാ​ടി സ്വ​ദേ​ശി പൈ​ങ്ങീ​രി മു​ഹ​മ്മ​ദ് സ​ഫ്വാ​ൻ (22)ആ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ മ​ത്സ്യ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ ട്രാ​ൻ​സ്ഫോ​ർ​മ​റി​നു ചു​വ​ട്ടി​ൽ തീ​പ​ട​രു​ന്ന​താ​യി ക​ണ്ട​ത്. ഉ​ട​ൻ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രെ യു​വാ​വ് വി​വ​രം അ​റി​യി​ച്ച് വൈ​ദ്യു​തി ബ​ന്ധം വി​ച്ചേ​ദി​ച്ച് തീ ​അ​ണ​ച്ച​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി.
ഉ​ണ​ങ്ങിയ പു​ല്ലി​നാ​ണ് തീ ​പി​ടി​ച്ച​ത്. ആ​ളി​പ്പ​ട​ർ​ന്ന തീ ​ട്രാ​ർ​സ്ഫോ​ർ​മ​റി​ലേ​ക്കു പ​ട​രു​ന്ന​തു യു​വാ​വി​ന്‍റെ ഇ​ട​പെ​ട​ൽ മൂ​ലം ഒ​ഴി​വാ​യി. ട്രാ​ൻ​സ്ഫോ​ർ​മ​റി​ലെ ഫ്യൂ​സി​ൽ​നി​ന്നു തീ​പ്പൊ​രി വീ​ണ​താ​ണ് തീ​പി​ടി​ക്കാ​ൻ കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു.