രാഹുൽ ഗാന്ധിക്ക് വേണ്ടി ഉമ്മൻ ചാണ്ടി വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി
Wednesday, April 17, 2019 1:18 AM IST
നി​ല​ന്പൂ​ർ: മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ഷു ദി​ന​ത്തി​ൽ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ പാ​ടി​ക്കു​ന്ന് കോ​ള​നി​യി​ൽ വോ​ട്ട് അ​ഭ്യ​ർ​ത്ഥ​ന ന​ട​ത്തി. വ​യ​നാ​ട് മ​ണ്ഡ​ലം യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി​ക്ക് കൈ​പ്പ​ത്തി അ​ട​യാ​ള​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് കോ​ള​നി​യി​ലെ വോ​ട്ട​ർ​മാ​രോ​ട് ചാ​ണ്ടി ഉ​മ്മ​ൻ അ​ഭ്യ​ർ​ത്ഥി​ച്ചു.
യു​ഡി​വൈ​എ​ഫ്് നേ​താ​ക്ക​ൾ​ക്കൊ​പ്പം തി​ങ്ക​ളാ​ഴ്ച്ച ഉ​ച്ച​യോ​ടെ​യാ​ണ് ചാ​ണ്ടി ഉ​മ്മ​ൻ കോ​ള​നി​യി​ലെ​ത്തി​യ​ത്. കോ​ണ്‍​ഗ്ര​സ് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ പാ​ലോ​ളി മെ​ഹ​ബൂ​ബ്, മു​സ്ലീം ലീ​ഗ് മു​നി​സി​പ്പ​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് സീ​മാ​ട​ൻ സ​മ​ദ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​നി​സി​പ്പ​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ൻ പാ​യ​ന്പാ​ടം, മു​ജീ​ബ് ഇ​ര​ട്ട​പ്ലാ​ക്ക​ൽ, മൂ​ർ​ഖ​ൻ കു​ഞ്ഞു, ഷി​ബു പു​ത്ത​ൻ​വീ​ട്ടി​ൽ, പി.​റ​ഫീ​ഖ്, ബ​ക്ക​ർ സീ​മാ​ട​ൻ, അ​നീ​ഷ് ഇ​ല്ലി​ക്ക​ൽ എ​ന്നി​വ​രും ചാ​ണ്ടി ഉ​മ്മ​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. കോ​ള​നി നി​വാ​സി​ക​ൾ​ക്ക് മി​ഠാ​യി വി​ത​ര​ണ​വും ന​ട​ത്തി. ഉ​ച്ച​യ്ക്ക് ശേ​ഷം ക​രി​ന്പു​ഴ പ​ന​യം​കോ​ട്, ചാ​ര​ങ്കു​ളം എ​ന്നി​വ​ട​ങ്ങ​ളി​ൽ യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും ചാ​ണ്ടി ഉ​മ്മ​ൻ പ്ര​സം​ഗി​ച്ചു.