സാ​നു​വി​നു വോ​ട്ടു തേ​ടി യു​വ​ജ​ന സ്ക്വാ​ഡു​ക​ൾ
Wednesday, April 17, 2019 1:20 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​പി സാ​നു​വി​നു വോ​ട്ടു തേ​ടി യു​വ​ജ​ന സ്ക്വാ​ഡു​ക​ൾ. മ​ണ്ഡ​ല​ത്തി​ൽ ആ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം സം​ഘ​ങ്ങ​ളി​ലാ​യി പ​തി​നാ​യി​ര​ത്തി​ലേ​റെ യു​വ​തി യു​വാ​ക്ക​ളാ​ണ് ഡി​വൈ​എ​ഫ്ഐ സം​ഘ​ടി​പ്പി​ച്ച ഗ്ര​ഹ​സ​ന്ദ​ർ​ശ​ന കാ​ന്പ​യി​നി​ൽ പ​ങ്കെ​ടു​ത്ത​ത്.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ യു​വ​ജ​ന വ​ഞ്ച​ന​യും രാ​ജ്യം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ന്‍റെ പി​ന്നോ​ക്കാ​വ​സ്ഥ​യും വ്യ​ക്ത​മാ​ക്കു​ന്ന​തും വി.​പി സാ​നു വി​ജ​യി​ക്കേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത വി​ശ​ദീ​ക​രി​ക്കു​ന്ന​തു​മാ​യ ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി ത​യാ​റാ​ക്കി​യ ല​ഘു​ലേ​ഖ​യു​മാ​യാ​ണ് വീ​ടു​ക​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ മു​ബ​ഷി​ർ മ​ഞ്ചേ​രി ചെ​ന്പ്ര​ശേ​രി ഈ​സ്റ്റി​ലെ 58 ന​ന്പ​ർ ബൂ​ത്തി​ലും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​ജി​ജി വാ​ഴ​ക്കാ​ട് 43ാം ന​ന്പ​ർ ബൂ​ത്തി​ലും ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ. ​സു​ർ​ജി​ത് മൊ​റ​യൂ​ർ വാ​ല​ഞ്ചേ​രി 14 ന​ന്പ​ർ ബൂ​ത്തി​ലും ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ സി.​ഇ​ല്യാ​സ് മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യി​ലെ ചെ​റു​പ​റ​ന്പ് 75 ന​ന്പ​ർ ബൂ​ത്തി​ലും കെ.​പി അ​നീ​ഷ് പെ​രി​ന്ത​ൽ​മ​ണ്ണ താ​ഴെ​ക്കോ​ട് 79 ന​ന്പ​ർ ബൂ​ത്തി​ലും യു​വ​ജ​ന സ്ക്വാ​ഡു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.