സെ​വ​ൻ​സ് ഫു​ട്ബോൾ സ​മാ​പി​ച്ചു
Wednesday, April 17, 2019 1:20 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ജ​ന​കീ​യ അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് ഫു​ട്ബോ​ൾ മേ​ള സ​മാ​പി​ച്ചു. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ മെ​ഡീ​ഗാ​ർ​ഡ് അ​രീ​ക്കോ​ട് ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ഉ​ഷാ എ​ഫ്സി തൃ​ശൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഒ​രു മാ​സ​ത്തോ​ളം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഫ്ല​ഡ്‌ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ 22 ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.
മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ​പ​കു​തി​യി​ൽ മെ​ഡി​ഗാ​ർ​ഡ് അ​രീ​ക്കോ​ട് മൂ​ന്ന് ഗോ​ളു​ക​ൾ ജ​യാ എ​ഫ്സി തൃ​ശൂ​രി​ന്‍റെ വ​ല​യി​ൽ വീ​ഴ്ത്തി​യ​പ്പോ​ൾ ര​ണ്ടാം പ​കു​തി​യി​ൽ ഒ​രു ഗോ​ൾ മാ​ത്ര​മാ​ണ് തൃ​ശൂ​രി​ന് തി​രി​ച്ചു ന​ൽ​കാ​നാ​യ​ത്.
സാ​ധു​ജ​ന സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ട് ക​ക്കു​ളം ഹൈ​സ്കൂ​ൾ പ​ടി ഗ്യാ​ല​ക്സി ക്ല​ബ്, ക​ട്ട​ക്കു​ളം പി​എ​ഫ്സി ക്ല​ബ്, കു​റ്റി​പ്പു​ളി ലീ​ഡേ​ഴ്സ് ക്ല​ബ് എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി​യ​ത്.
പാ​ണ്ടി​ക്കാ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പി​ടി​എ ക​മ്മ​ിറ്റി, ക്ല​ബു​ക​ളു​ടെ കൂ​ട്ടാ​യ്മ​ക​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ മേ​ള സം​ഘാ​ട​ക മി​ക​വു കൊ​ണ്ടും ഏ​റെ ശ്ര​ദ്ധ നേ​ടി.
ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന് മു​ൻ​പ് കേ​ര​ളാ സെ​വ​ൻ​സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സൂ​പ്പ​ർ അ​ഷ്റ​ഫ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​ടി.​ഷെ​രീ​ഫ്, അം​ഗ​ങ്ങ​ളാ​യ ടി.​സി.​ഫി​റോ​സ് ഖാ​ൻ,കൊ​ര​ന്പ​യി​ൽ ശ​ങ്ക​ര​ൻ, രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ടൂ​ർ​ണ​മെ​ന്‍റ് ഭാ​ര​വാ​ഹി​ക​ൾ, വ്യാ​പാ​രി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ ടീം ​അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ട്ടു.