തെ​ര​ഞ്ഞെ​ടു​പ്പി​നു സൗ​ക​ര്യ​ങ്ങ​ള്‌ ഒരുക്കി ആ​രോ​ഗ്യ വ​കു​പ്പ്
Wednesday, April 17, 2019 1:20 AM IST
മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ എ​ല്ലാ ബൂ​ത്തു​ക​ളി​ലും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
ഓ​രോ ബൂ​ത്തിലും വോ​ട്ട​ർ​മാ​ർ​ക്കാ​യി മെ​ഡി​ക്ക​ൽ കി​റ്റ്, വീ​ൽ​ചെ​യ​ർ, ഉ​ന്തു​വ​ണ്ടി, അ​ടി​സ്ഥാ​ന മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ൾ, തു​ട​ങ്ങി​യ​വ ഉ​റ​പ്പു​വ​രു​ത്തും. ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​ർ​ക്കും പ്ര​ത്യേ​കം സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
വി​ത​ര​ണ, ശേ​ഖ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ത​ലേ ദി​വ​സം മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം വ​രെ ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ എ​ന്നി​വ​ർ അ​ട​ങ്ങി​യ മെ​ഡി​ക്ക​ൽ ടീ​മി​ന്‍റെ സേ​വ​ന​വും ആം​ബു​ല​ൻ​സ് സൗ​ക​ര്യ​വും ഉ​റ​പ്പു വ​രു​ത്തും.
രാ​വി​ലെ ഏ​ഴു മു​ത​ൽ ഉച്ചകഴിഞ്ഞ് ര​ണ്ടു വ​രെ​യും ര​ണ്ടു മു​ത​ൽ വൈകുന്നേരം ആ​റു വ​രെ​യും ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യി​ട്ടാ​ണ് ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള മെ​ഡി​ക്ക​ൽ ടീ​മി​ന്‍റെ സേ​വ​നം ല​ഭി​ക്കു​ക. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​നം വ​രെ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സേ​വ​ന​ങ്ങ​ൾ ജീ​വ​ന​ക്കാ​ർ​ക്കു ല​ഭിക്കും.