കേ​ന്ദ്ര​മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ൽ ഇ​ന്ന് നി​ല​ന്പൂ​രി​ൽ
Wednesday, April 17, 2019 1:20 AM IST
നി​ല​ന്പൂ​ർ: കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ ഇന്ന്് നി​ല​ന്പൂ​രി​ൽ പ​ര്യ​ട​നം ന​ട​ത്തും. വ​യ​നാ​ട് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ത്ഥം കേ​ന്ദ്ര മ​ന്ത്രി ഇന്ന് ഉച്ചക്കഴിഞ്ഞ് 3.30ന് ​നി​ല​ന്പൂ​ർ ചെ​ട്ടി​യ​ങ്ങാ​ടി​യി​ൽ പ്ര​സം​ഗി​ക്കു​മെ​ന്ന് എ​ൻ​ഡി​എ നേ​താ​ക്ക​ൾ അ​റി​യി​ച്ചു. രാ​ഹു​ൽ​ഗാ​ന്ധി വ​ണ്ടു​രി​ൽ പ​ങ്കെ​ടു​ക്കു​ന്ന അ​തെ സ​മ​യ​മാ​ണ് കേ​ന്ദ്ര​മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലി​ന്‍റെ​യും പൊ​തു​യോ​ഗം. യോ​ഗ​ത്തി​ൽ ബി​ഡിജെഎ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​രാ​ജ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഭാ​ഷ് വാ​സു, ബി.​ജെ.​പി.​സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം സ​ദാ​ന​ന്ദ​ൻ, പി.​ര​ഘു​നാ​ഥ്, കെ.​രാ​മ​ച​ന്ദ്ര​ൻ, അ​ര​യാ​ക്ക​ണ്ടി സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

വ​ഴി​ക്ക​ട​വി​ൽ പോ​ലീ​സി​ന്‍റെ
റൂ​ട്ട് മാ​ർ​ച്ച്

നി​ല​ന്പൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ഴി​ക്ക​ട​വ് ടൗ​ണി​ൽ ബി​എ​സ്എ​ഫി​ന്‍റെ റൂ​ട്ട് മാ​ർ​ച്ച്. ക്ര​മ​സ​മാ​ധാ​ന പ​രി​പാ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. വ​ഴി​ക്ക​ട​വ് എ​സ്ഐ ബി​നു, എ​എ​സ്ഐ എം.​അ​സൈ​നാ​ർ, ബി​എ​സ്എ​ഫ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാം​കേ​ശ് മീ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 25 അം​ഗ സം​ഘ​മാ​ണ് റൂ​ട്ട് മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത​ത്. നാ​ടു​കാ​ണി ചു​രം താ​ഴ്വാ​ര​പ്ര​ദേ​ശ​മാ​യ വ​ഴി​ക്ക​ട​വ് മു​ത​ൽ വ​ഴി​ക്ക​ട​വ് സ്റ്റേ​ഷ​ൻ പ​ടി​വ​രെ​യാ​ണ് ആ​ധു​നി​ക ആ​യു​ധ​ധാ​രി​ക​ളാ​യ ജ​വാ​ൻ​മാ​ർ റോ​ന്ത് ചു​റ്റി​യ​ത്.