യുഡിഎഫ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശ​ത്തി​ലേ​ക്ക് രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് പ​റ​ന്നി​റ​ങ്ങും
Wednesday, April 17, 2019 1:20 AM IST
വ​ണ്ടൂ​ർ: യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശ​ത്തി​ലേ​ക്ക് രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് പ​റ​ന്നി​റ​ങ്ങും.ഇന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്നിന് രാ​ഹു​ൽ വ​ണ്ടൂ​രി​ലി​റ​ങ്ങു​ന്പോ​ൾ ഒ​രു ച​രി​ത്രം കൂ​ടി​യാ​ണ് പി​റ​ക്കു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കി​പ്പു​റം നെ​ഹ്റു കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള ഒ​രാ​ൾ കൂ​ടി ഈ ​മ​ണ്ണി​ലെ​ത്തു​ന്നു​വെ​ന്ന​ത് കൂ​ടി​യാ​ണ​ത്.
രാ​ഹു​ലി​നെ കേ​ൾ​ക്കാ​ൻ ആ​യി​ര​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ സാ​ധി​ക്കു​ന്ന മൈ​താ​നം ബൈ​പാ​സി​ൽ ഒ​രു​ങ്ങി ക​ഴി​ഞ്ഞു.​തി​രു​വ​ന്പാ​ടി​യി​ലെ പ​രി​പാ​ടി ക​ഴി​ഞ്ഞ് ഹെ​ലി​ക്കോ​പ്റ്റ​ർ വ​ഴി വാ​ണി​യ​ന്പ​ല​ത്തു ഇ​റ​ങ്ങു​ന്ന രാ​ഹു​ൽ അ​വി​ടെ നി​ന്നും ആ​യി​ര​ക്ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​ർ അ​ണി നി​ര​ക്കു​ന്ന റോ​ഡ് ഷോ​യോ​ടു കൂ​ടി​യാ​ണ് സ​മ്മേ​ള​ന ന​ഗ​രി​യി​ലെ​ത്തു​ക. വ​ണ്ടൂ​രി​ലെ പ​രി​പാ​ടി ക​ഴി​ഞ്ഞ് പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ലെ തൃ​ത്താ​ല​യി​ലേ​ക്ക് ആ​കാ​ശ മാ​ർ​ഗം പോ​വും.
സു​ര​ക്ഷറി​ഹേ​ഴ്സ​ൽ ന​ട​ത്തി
വ​ണ്ടൂ​ർ: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ സു​ര​ക്ഷ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി റി​ഹേ​ഴ്സ​ൽ ന​ട​ത്തി. വാ​ണി​യ​ന്പ​ലം ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഹെ​ലി​ക്കോ​പ്റ്റ​ർ ഇ​റ​ങ്ങി വ​ണ്ടൂ​ർ സി​യ​ന്ന ബൈ​പാ​സി​ലെ സ​മ്മേ​ള​ന ന​ഗ​ര​യി​ലെ​ത്തു​ന്ന​തു വ​രെ​യു​ള്ള മോ​ട്ടോ​ർ ഗാ​ർ​ഡ​ട​ക്ക​മു​ള്ള റി​ഹേ​ഴ്സ​ലാ​ണ് ന​ട​ന്ന​ത്്. സ്പെ​ഷ​ൽ പ്രൊ​ട്ട​ക‌്ഷ​ൻ ഗ്രൂ​പ്പി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റി​ഹേ​ഴ്സ​ൽ.
ഉ​ച്ച​യ്ക്കു ശേഷം മൂ​ന്ന​ര​യോ​ടെ ഹെ​ലി​ക്കോ​പ്റ്റ​റി​ൽ വാ​ണി​യ​ന്പ​ലം സ്കൂ​ൾ ഗ്രൗ​ണ്ടി​ലി​റ​ങ്ങി​യ ശേ​ഷം സ​മ്മേ​ള​ന ന​ഗ​ര​യി​ലെ​ത്തു​ന്ന​തു വ​രെ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ആ​വി​ഷ്ക​രി​ച്ച​ത്. ആ​ദ്യ ത​വ​ണ പൂ​ർ​ണ​ത കൈ​വ​രി​ക്കാ​നാ​വാ​ത്ത​തി​നെ തു​ട​ർ​ന്ന് ര​ണ്ടം ത​വ​ണ​യും ന​ട​ത്തി. പ​തി​വു ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച് നി​ര​വ​ധി സാ​യു​ധ വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ വി​ശി​ഷ്ടാ​തി​ഥി​യെ സ​മ്മേ​ള​ന ന​ഗ​ര​യി​ലെ​ത്തി​ക്കു​ന്ന​തു വ​രെ​യു​ള്ള മാ​തൃ​ക കാ​ഴ്ച​ക്കാ​രി​ൽ കൗ​തു​ക​മു​ള​വാ​ക്കി. ത​ച്ച​ങ്ങോ​ട് മു​ത​ൽ വ​ണ്ടൂ​ർ ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഓ​രോ പോ​യി​ന്‍റി​ലും പോ​ലീ​സ് ടീ​മി​നെ വി​ന്യ​സി​ച്ചി​രു​ന്നു.
ഇ​തു വ​ഴി​യു​ള്ള പെ​ട്രോ​ൾ പ​ന്പു​ക​ൾ പൂ​ർ​ണ​മാ​യും ഇ​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും. വ​ണ്ടൂ​രി​ൽ ബു​ധ​നാ​ഴ്ച ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഉ​ച്ചയ്​ക്ക് ഒ​ന്നു മു​ത​ൽ പ​രി​പാ​ടി അ​വ​സാ​നി​ക്കു​ന്ന​തു വ​രെ കാ​ളി​കാ​വ് റോ​ഡി​ലെ ത​ച്ച​ങ്ങോ​ട് മു​ത​ൽ വ​ണ്ടൂ​ർ ജം​ഗ്ഷ​ൻ വ​രേ​യും പാ​ണ്ടി​ക്കാ​ട് റോ​ഡി​ൽ ചെ​റു​കോ​ട് മു​ത​ലും നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും.
കാ​ളി​കാ​വ് ഭാ​ഗ​ത്തു നി​ന്നും പെ​രി​ന്ത​ൽ​മ​ണ്ണ, മ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​റു​ത്തേ​നി, പൂ​ങ്ങോ​ട് വ​ഴി തി​രി​ഞ്ഞു പോ​ക​ണം. നി​ല​ന്പൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​നം ഏ​മ​ങ്ങാ​ട് വ​ഴി ശാ​ന്തി ന​ഗ​റി​ൽ പ്ര​വേ​ശി​ച്ച് പോ​വ​ണം.
നി​ല​ന്പൂ​ർ ഭാ​ഗ​ത്തു നി​ന്നും പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന​വ​ർ അ​ന്പ​ല​പ്പ​ടി ബൈ​പാ​സി​ലൂ​ടെ മ​ഞ്ചേ​രി റോ​ഡി​ലെ​ത്തി എ​റി​യാ​ട് വാ​ളോ​റി​ങ്ങ​ൽ വ​ഴി ചെ​റു​കോ​ടി​ലേ​ക്കെ​ത്ത​ണം. മ​ഞ്ചേ​രി​യി​ൽ നി​ന്നും നി​ല​ന്പൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രു​ന്നു​വ​ർ വി​എം​സി സ്കൂ​ൾ ബൈ്പാ​സ് വ​ഴി അ​ന്പ​ല​പ്പ​ടി​യി​ൽ പ്ര​വേ​ശി​ക്ക​ണം.