സ്വാ​ത​ന്ത്ര്യം വാ​ങ്ങി​ക്കൊ​ടു​ത്ത പാ​ര​ന്പ​ര്യ​ത്തി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി വോ​ട്ട് ചോ​ദി​ക്കു​ന്ന​ത്: ഖു​ശ്ബു
Wednesday, April 17, 2019 1:21 AM IST
എ​ട​ക്ക​ര: രാ​ജ്യ​ത്തി​ന് സ്വാ​ത​ന്ത്യം വാ​ങ്ങി കൊ​ടു​ത്ത പാ​ര​ന്പ​ര്യ​വു​മാ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി വോ​ട്ട് ചോ​ദി​ക്കു​ന്ന​തെ​ന്ന് ന​ടി​യും എ​ഐ​സി​സി വ​ക്താ​വു​മാ​യ ഖു​ശ്ബു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട​ക്ക​ര​യി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ബി​ജെ​പി​യി​ലോ സം​ഘ​പ​രി​വാ​റി​ലോ ഇ​ത്ത​രം പാ​ര​ന്പ​ര്യ​മു​ള്ള ഒ​രാ​ളെ​യെ​ങ്കി​ലും കാ​ണി​ച്ച് ത​രാ​ൻ ക​ഴി​യു​മോ​യെ​ന്നും ഖു​ശ്ബു ചോ​ദി​ച്ചു. പ്ര​ള​യം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യെ ദേ​ശീ​യ ദു​ര​ന്ത​മാ​യി മോ​ദി ക​ണ്ടി​ല്ല. ഇ​തി​നെ​ല്ലാം പ​രി​ഹാ​ര​മാ​യാ​ണ് രാ​ഹു​ൽ​ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. രാ​ഹു​ൽ​ഗാ​ന്ധി വ​യ​നാ​ട്ടി​ലേ​ക്ക് ഒ​ളി​ച്ചോ​ടി എ​ന്ന് പ​റ​യു​ന്ന മോ​ദി എ​ന്ത് കൊ​ണ്ടാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തോ ക​ന്യാ​കു​മാ​രി​യി​ലോ മ​ത്സ​രി​ക്കാ​തെ വാ​ര​ണാ​സി​യി​ലേ​ക്ക് ക​ളം​മാ​റ്റി​യ​ത്. എ​ല്ലാ​ത്തി​ലും ജാ​തി​യും മ​ത​വും തി​ര​യു​ന്ന ഭ​ര​ണ​ത്തി​ന് അ​വ​സാ​ന​മു​ണ്ടാ​ക​ണം. വ​യ​നാ​ടി​നെ പാ​കി​സ്ഥാ​നോ​ട് ഉ​പ​മി​ച്ച അ​മി​ത്ഷാ എ​ന്തി​നാ​ണ് ഇ​വി​ടെ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യ​ത്. വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണ് ഇ​ത്. രാ​ഹു​ൽ​ഗാ​ന്ധി രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത് മു​ത​ൽ മോ​ദി​ക്ക് ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ടു. എ​ഐ​സി​സി അം​ഗം ബീ​ന ജോ​സ​ഫ്, ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്, വി.​എ.​ക​രീം, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ്. എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് അ​ന്പാ​ട്ട്, ഒ.​ടി.​ജെ​യിം​സ്. സ​റീ​ന മു​ഹ​മ്മ​ദ​ലി. തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു